Site iconSite icon Janayugom Online

തെര‍ഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഹൈദിരാബാദില്‍

വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഹൈദിരാബാദില്‍ ചേരുന്നു, തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ പാര്‍ട്ടിയുടെ പ്രചാരണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈദരാബാദില്‍ മുുന്നുദിവസമായി ഇവിടെ നടക്കുന്ന യോഗത്തിന്‍റെ പ്രധാനലക്ഷ്യം,

പ്രവര്‍ത്തക സമിതിയോഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അധ്യക്ഷത വഹിക്കും. സോണിയ, രാഹുല്‍ എന്നിവരും പങ്കെടുക്കും.മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിൽ ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് എഐസിസിസ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

ഭാരത് ജോഡോ യാത്ര 2നടത്തുന്നതിനെ കുറിച്ചും ചർച്ച നടന്നേക്കും. തിങ്കളാഴ്ച നടക്കുന്ന റാലിയില്‍ തെലങ്കാനയിലെ ജനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി പ്രഖ്യാപനങ്ങള്‍ നടത്തും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടി അധികാരത്തില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു. തെലങ്കാന രാഷട്രീയത്തിന് പരിവര്‍ത്തനം വരുത്തുന്ന ചരിത്രമാണ്വര്‍ക്കിംങ് കമ്മിറ്റി യോഗമെന്നും ജയറാംരമേശ് വ്യക്തമാക്കി.

കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട ജയറാം രമേശ് അഭിപ്രായപ്പെട്ടു മോഡി സര്‍ക്കാരൂം തെലങ്കാന ഭരിക്കുന്ന കെസിആർ സർക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അവർ തമ്മിൽ ഒരു വ്യത്യാസവുമില്ല, ഡൽഹിയിൽ നരേന്ദ്രമോഡിയും. ഹൈദരാബാദിൽ കെസിആറും ഉണ്ട്.

ബിജെപിയും ഭരണകക്ഷിയായ ബിആർഎസും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് തെലങ്കാന സാക്ഷ്യം വഹിക്കുന്നത്. മല്ലികാര്‍ജ്ജുന്‍ഖാര്‍ഗെ പാര്‍ട്ടി പ്രസിഡന്‍റായതിനുശേഷം വളരെ നാള്‍ കഴിഞ്ഞാണ് വര്‍ക്കിംങ് കമ്മിറ്റി രൂപീകരിച്ചത്. 39സ്ഥിരാംഗങ്ങളും, 32സ്ഥിരം ക്ഷണിതാക്കളും, 13 പ്രത്യേകക്ഷണിതാക്കളുമാണ് വര്‍ക്കിംങ് കമ്മിറ്റിയിലുള്ളത്,

Eng­lish Summary: 

Con­gress Work­ing Com­mit­tee in Hyder­abad to devise elec­tion strategies

You may also like this video:

Exit mobile version