Site iconSite icon Janayugom Online

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി: പ്രിയങ്കയും, നേതാക്കളും രണ്ടു തട്ടില്‍

കോണ്‍ഗ്രസിന്‍റെ ഉന്നതാധികാര സമിതിയിലേക്ക് ചുമതലക്കാരെ നിശ്ചിക്കുന്നകാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. നേരത്തെയുള്ളതുപോലെ കുടുംബാധിപത്യത്തെ അംഗീകരിക്കുന്നവരും,സ്ഥാനം ഒഴിയാന്‍ വിമുഖതയുള്ളവരും ഒരു ഭാഗത്തും.പ്രിയങ്കഗാന്ധി മറ്റൊരുനിലപാടിലുമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുനഖാര്‍ഗെ ആണെങ്കിലും അവസാന തീരുമാനം രാഹുല്‍ എടുക്കന്നത് ഏവരും അംഗീകരിക്കുമെന്ന അഭിപ്രായവുംശക്തമാണ്

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ്.തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു.

മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തിൽ മുന്നോട്ട് വെച്ചതായാണ് വിവരം. ശശി തരൂരിന്റേതിന് സമാനമായ രീതിയിൽ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കണമെന്നതാണ് പ്രിയങ്കാ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നും ശ്രദ്ധേയമാണ്.

പക്ഷേ നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വീണ്ടും ഒരു തെരഞ്ഞെടുപ്പെന്നത് വലിയ തോതിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് ഭൂരിഭാഗവും ഭയക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

Eng­lish Summary:
Con­gress Work­ing Com­mit­tee: Priyan­ka and lead­ers on two floors

You may also like this video:

Exit mobile version