Site iconSite icon Janayugom Online

അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത് ബൂധനാഴ്ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് ബൂധനാഴ്ചത്തേക്ക് മാറ്റി. മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹർജി മാറ്റിയത്.

കേസിൽ വിശദമായ മറുപടി നൽകേണ്ടതുണ്ടെന്നും, അതിന് കൂടുതൽ സമയം വേണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞദിവസം നടിയുടെ ഹർജിയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.

കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണ തലത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നു എന്നതടക്കം ഗുരുതര ആരോപണങ്ങൾ നടി ഹർജിയിൽ ഉയർത്തിയിരുന്നു.

Eng­lish summary;Consideration of the sur­vivor’s peti­tion was post­poned to Wednesday

You may also like this video;

Exit mobile version