വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇപ്പോൾ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. വിജയ് ബാബു നാട്ടിലെത്തി രണ്ട് ദിവസത്തിന് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ഥലത്തില്ലാതെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഉചിതമല്ലെനന്ന് കോടതി പറഞ്ഞു.
ആരോപണവിധേയനായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കോടതി പൊലീസിനോട് ചോദിച്ചു. എന്നാൽ റെഡ് കോർണർ നോട്ടീസ് നൽകിയിരിക്കുകയാണെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. ടിക്കറ്റ് എടുത്തിട്ട് ഇന്നലെ എന്തുകൊണ്ട് കൊണ്ട് വന്നില്ലായെന്നും മറ്റ് കേസുകളിൽ നിന്നും എന്ത് പ്രത്യേകതയാണ് ഈ കേസിനുള്ളതെന്നും കോടതി ചോദിച്ചു. ജാമ്യാപേക്ഷ തള്ളിയാൽ പ്രതി വിദേശത്ത് തന്നെ തുടരില്ലെയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
English Summary:Consideration of Vijay Babu’s anticipatory bail has been postponed to Thursday
You may also like this video