Site iconSite icon Janayugom Online

ന്യൂ​സി​ല​ൻ​ഡിനെതിരെ ഇന്ത്യയ്ക്ക് ആശ്വാസ ജയം

ന്യൂ​സി​ല​ൻ​ഡ് വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ആ​ശ്വാ​സ ജ​യം. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യയ്ക്ക് ജയം. ആ​ദ്യ നാ​ല് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച് കി​വീ​സ് നേ​ര​ത്തെ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് 251 റ​ണ്‍​സ് നേ​ടി. നാ​ല് ഓ​വ​ർ ബാ​ക്കി​നി​ൽ​ക്കേ ഇ​ന്ത്യ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. സ്മൃ​തി മ​ന്ദാ​ന (71), ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (63), ക്യാ​പ്റ്റ​ൻ മി​താ​ലി രാ​ജ് (54) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സി​നാ​യി അ​മേ​ലി​യ കെ​ർ അ​ർ​ധ സെ​ഞ്ചു​റി (66) നേ​ടി. ക്യാ​പ്റ്റ​ൻ സോ​ണി​യ ഡി​വൈ​ൻ 34 റ​ണ്‍​സ് സ്കോ​ർ ചെ​യ്തു. ഇ​ന്ത്യ​യ്ക്കാ​യി രാ​ജേ​ശ്വ​രി ഗെ​യ്ക് വാ​ദ്, ദീ​പ്തി ശ​ർ​മ, സ്നേ​ഹ് റാ​ണ എ​ന്നി​വ​ർ ര​ണ്ടു​വീ​തം വി​ക്ക​റ്റു​ക​ൾ നേടി.

Eng­lish Summary:Consolation vic­to­ry for India against New Zealand
You may also like this video

Exit mobile version