Site iconSite icon Janayugom Online

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന; സ്വപ്ന സുരേഷ് ഇന്ന് ക്രൈംബ്രാഞ്ച് മുമ്പ് ഹാജരാകും

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന തേസില്‍ സ്വപ്ന സുരേഷ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകും. നോട്ടീസ് നല്‍കിയിരുന്നെങ്കിലും മന്‍പ് ഹാജരായിരുന്നില്ല. പിന്നാലെ രണ്ടോളം നോട്ടീസും നല്‍കിയിരുന്നു. എറണാകുളം പൊലീസ് ക്ലബ്ബിലണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചത്. ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളും ഉണ്ടാകും. 

സ്വപ്ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യമില്ലാത്ത പുതിയ വകുപ്പുകൾ കൂട്ടി ചേർത്ത പശ്ചാത്തലത്തിൽ വീണ്ടും സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കുന്നത് അന്വേഷണ സംഘത്തിൻ്റെ അധികാര പരിധിയിൽ പെട്ട കാര്യമാണെന്നും ഇടപെടാനാവില്ലെന്നുമായിരുന്നു കോടതി നിലപാട്. നിസ്സഹകരണം തുടർന്നാൽ കടുത്ത നടപടികളിലേക്ക് കടക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ച പശ്ചാത്തലത്തിൽ സ്വപ്ന അന്വേഷണ സംഘത്തിന് മുമ്പാകെ ഇന്ന് ഹാജരാകുമെന്നാണ് സൂചന.

ഷാജ് കിരണിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 ന് ഇ ഡി കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഷാജ് കിരണിന് നോട്ടീസ് കൈമാറിയത്.സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതി സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഷാജ് കിരണിൻ്റെ കൊട്ടാരക്കരയിലെ വീട്ടിലെത്തി നോട്ടീസ് കൈമാറുകയായിരുന്നു. 

ENGLISH SUMMARY:Conspiracy against Chief Min­is­ter; Swap­na Suresh will appear before Crime Branch today
You may also like this video

Exit mobile version