Site iconSite icon Janayugom Online

ഗൂഢാലോചന കേസ്: ദിലീപിന്റെ സഹോദരനെ ഇന്ന് ചോദ്യം ചെയ്യും

ഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെ സഹോദരൻ അനൂപിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കുവാൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ തന്നെ അനൂപിന് നോട്ടീസ് അയച്ചിരുന്നു. 

കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെയും അനൂപിന്റെയും സഹോദരി ഭർത്താവ് സുരാജിന്റെയും മൊബൈൽ ഫോണുകൾ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ അനൂപിന്റെ ഫോൺ പരിശോധിച്ചതിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

രാവിലെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യൽ ആരംഭിക്കും. ഫോൺ പരിശോധനാ ഫലം വരുന്ന മുറയ്ക്ക് ദിലീപിനെയും സുരാജിനെയും ചോദ്യം ചെയ്യുവാനും അന്വേഷണ സംഘം ലക്ഷ്യമിടുന്നുണ്ട്. 

Eng­lish Summary:Conspiracy case: Dileep­’s broth­er to be ques­tioned today
You may also like this video

Exit mobile version