Site iconSite icon Janayugom Online

വധഗൂഢാലോചന കേസ്: ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

DileepDileep

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിനെതിരെ നടൻ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി നല്‍കിയിരുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും, ആരോപണം തെളിയിക്കാൻ തെളിവുകളില്ലെന്നുമാണ് ദിലീപിന്റെ വാദം. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ഹർജിയിൽ ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

അതിനിടെ വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ പൊലീസ് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നടന്നതായാണ് സൂചന.

 

Eng­lish Sum­ma­ry: Con­spir­a­cy case: Dileep­’s plea to be heard today

You may like this video also

Exit mobile version