Site icon Janayugom Online

വധഗൂഢാലോചന കേസ്: എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ചൊവ്വാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ദിലീപിൻ്റെ ഹർജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച ( 29) പരിഗണിക്കും. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നു ഹർജി ഇന്നലത്തേക്ക് മാറ്റിയിരുന്നു. 

അതാണ് അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ തെളിവുകളും രേഖകളും ദിലീപും കൂട്ടാളികളും നശിപ്പിച്ചെന്നും രേഖകൾ നശിപ്പിച്ച ശേഷമാണ് കോടതിക്ക് ഫോണുകൾ കൈമാറിയതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Eng­lish Summary:Conspiracy case: Dileep­’s plea to quash FIR on Tuesday
You may also like this video

Exit mobile version