Site iconSite icon Janayugom Online

ഗൂഢാലോചനക്കേസ്; മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സർക്കോസിക്ക് അഞ്ചു വർഷം തടവ്

ഗൂഢാലോചനക്കേസില്‍ മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിക്ക്(70) അഞ്ചു വർഷത്തെ തടവ്. 2007ലെ തന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ പണം ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ശിക്ഷ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ഒരു ഫ്രഞ്ച് മുൻ ഭരണാധികാരിയെ ജയിലിലടയ്ക്കുന്ന ആദ്യ സംഭവമാണിത്. 2007 മുതൽ 2012 വരെ ഫ്രഞ്ച് പ്രസിഡന്റായിരുന്ന സർക്കോസി തന്റെ ജയിൽ ശിക്ഷക്കെതിരെ അപ്പീൽ നൽകിയിരുന്നുവെങ്കിലും കോടതി അത് തള്ളുകയായിരുന്നു. പൊതുക്രമത്തിന്റെ തകർച്ചയാണ് ഈ കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ ലാ സാന്റെ ജയിലിലെ ഏകാന്ത തടവിനുള്ള ചെറിയ സെല്ലിലാണ് അദ്ദേഹത്തെ അടച്ചതെന്നാണ് റിപ്പോർട്ട്. 

Exit mobile version