കൊച്ചയിലെ നടി ആക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ സഹാദരന്‍ അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശം. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തില്‍ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നാണ് വിവരം. അതേസമയം ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന് ഒപ്പം അന്വേഷണത്തിന് സാവകാശം തേടിയുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നും ക്രൈംബ്രാഞ്ച് നാളെ വിചാരണ കോടതിയെ അറിയിക്കും. തുടരന്വേഷണത്തിന് കോടതി നല്‍കിയ സമയ പരിധി അവസാനിച്ചെങ്കിലും അന്വേഷണ സംഘം നടപടികളുമായി മുന്നോട്ട് പോവുകയാണ്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണപുരോഗതി നാളെ ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിക്കും.
English Summary: Conspiracy case: Notice to Anoop and Suraj, Sai Shankar to be questioned tomorrow
You may like this video also