Site iconSite icon Janayugom Online

വധഗൂഢാലോചനക്കേസ്; സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും

വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ച സൈബർ ഹാക്കറിനെതിരെ അന്വേഷണം തുടങ്ങി. ഇതേത്തുടർന്ന് സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും.

ദിലീപ് പണം നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ സായ് ശങ്കർ തോക്കുമായി പിന്തുടർന്നതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ബൈജു പൗലോസിനെയാണ് പിന്തുടർന്നത്.

ബൈജു പൗലോസിന്റെ മൊബൈൽ ടവർ ലൊക്കേഷൻ സായ് ശങ്കർ പരിശോധിച്ചു. സായ് ശങ്കറെ ദിലീപുമായി ബന്ധപ്പെടുത്തിയത് അഭിഭാഷകനെന്നും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.

eng­lish summary;Conspiracy case; Sai Shankar’s bank accounts will be checked

you may also like this video;

Exit mobile version