Site iconSite icon Janayugom Online

ഗൂഢാലോചന കേസ്: സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

സ്വര്‍ണക്കടത്ത് കേസ്‌ പ്രതി സ്വപ്നാ സുരേഷ്‌ പ്രതിയായ ഗൂഢാലോചന കേസിൽ സരിതാ എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. സ്വപ്നാ സുരേഷ് ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നയ്ക്ക് നിയമ സഹായം നല്‍കുന്നത് പി സി ജോര്‍ജാണെന്നും സരിത മൊഴി നല്‍കിയിരുന്നു. സ്വപ്നാ സുരേഷ് പി സി ജോര്‍ജുമായി നേരില്‍ക്കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പറയാൻ പി സി ജോർജ് പലപ്പോഴും സമ്മർദ്ദം ചെലുത്തിയെന്നും സ്വപ്നയും പി സി ജോർജും ക്രൈം നന്ദകുമാറുമാണ് ഇപ്പോൾ പുറത്തുവന്ന ആരോപണങ്ങൾക്കു പിന്നിലെന്നും സരിത വ്യക്തമാക്കി. ജോർജ് പല തവണ തന്നെ വിളിച്ചു. മുഖ്യമന്ത്രിക്കെതിരെ പറയാൻ സമ്മർദ്ദം ചെലുത്തി. സ്വപ്ന രഹസ്യമൊഴി നൽകുന്നതുൾപ്പെടെ കാര്യങ്ങൾ തന്നോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കൈയിൽ ഉണ്ടെന്ന് താൻ പറയണമെന്ന് ജോർജ് ആവശ്യപ്പെട്ടു. സ്വപ്നയുടെ കൈയിൽ തെളിവുകളില്ലെന്ന് അറിയാവുന്നതുകൊണ്ട് താൻ അത്തരത്തിലുള്ള കാര്യങ്ങൾ പറയുന്നതിൽ നിന്നും പിന്മാറി. സ്വപ്നയെ ജയിലിൽ വച്ച് പരിചയമുണ്ടെന്നും സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നല്‍കി.

ജോർജുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും സരിത അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എസ്‌പി മധുസൂദനനാണ് സാക്ഷി മൊഴി രേഖപ്പെടുത്തിയത്. ജോര്‍ജും സരിതയും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കേസില്‍ സാക്ഷിയാക്കിയത്. സരിതയുടെ മൊഴി നിര്‍ണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Eng­lish Sum­ma­ry: Con­spir­a­cy case: Saritha’s secret state­ment will be recorded

You may like this video also

Exit mobile version