Site iconSite icon Janayugom Online

ഗൂഡാലോചന കേസ്; പ്രതികളുടെ ഫോണുകൾ ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും.

നേരത്തെ ഫോണുകൾ സ്വന്തമായി ഫോറൻസിക് പരിശോധനകൾക്ക് അയച്ചെന്നും ഹാജരാക്കുവാൻ നിർവ്വാഹമില്ലെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചുവെങ്കിലും കോടതി വഴങ്ങിയില്ല. തുടർന്നാണ് മുംബൈയിൽ നിന്ന് ഇന്നലെ വൈകുന്നേരത്തോടെ ഫോണുകൾ കൊച്ചിയിലെത്തിച്ചത്. രാവിലെ 10. 15ന് മുമ്പ് മുദ്രവച്ച കവറിൽ കേസ് പരിഗണിക്കുന്ന ബെഞ്ചിന് കൈമാറും.

ദിലീപിന്റേതിന് പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ഉൾപ്പെടെ ആറ് ഫോണുകളാണ് കോടതിക്ക് കൈമാറുന്നത്. ഇതിൽ സുരാജിന്റെ ഫോൺ നേരത്തെ തന്നെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഈ ഫോണുകളിൽ ഉണ്ടെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.

Eng­lish Sum­ma­ry: Con­spir­a­cy case; The phones of the accused are in the High Court today

You may like this video also

Exit mobile version