നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തിയതില്‍ തെളിവുണ്ടെന്ന് പ്രൊസിക്യൂഷന്. കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രൊസിക്യൂഷന്റെ വെളിപ്പെടുത്തല്‍. ദിലീപിനെതിരെ നിർണായക വിവരങ്ങൾ കൈവശമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കും മുന്‍പായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി ഇന്നത്തെ അവസാനകേസായി ഹൈക്കോടതി പരിഗണിക്കും.
ഒരാളെ വധിക്കുമെന്ന് വാക്കാൽ പറഞ്ഞാൽ കേസെടുക്കാനാവില്ലെന്ന കോടതിയുടെ പരാമർശത്തെ തുടർന്നാണ് നിർണായക വിവരങ്ങൾ പോലീസിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചത്. അധിക തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. അത് എന്താണെന്ന് തുറന്ന കോടതിയിൽ പറയാനാകില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഇതിനിടെ ഗൂഡാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാവുന്നതാണെന്ന് കോടതി വാക്കാൽ പറഞ്ഞു.
കൃത്യം നടന്നില്ലെങ്കിലും ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവുകള്‍ ഉണ്ട്. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വാക്കാല്‍ പറഞ്ഞത് മാത്രമല്ല തെളിവുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു.
കൊലപാതകം ലക്ഷ്യംവച്ചുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് ദിലീപിനും മറ്റ് അഞ്ചു പ്രതികള്‍ക്കുമെതിരേ ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. എഫ്ഐആറിൽ ഗൂഢാലോചന, കുറ്റകൃത്യത്തിനുള്ള പ്രേരണ, വധശിക്ഷ വരെ കിട്ടാവുന്ന ഒരു കുറ്റത്തിന്റെ പദ്ധതി അറി ഞ്ഞിട്ടും പുറത്തുപറയാതെ മറച്ചുവയ്ക്കുക എന്നിങ്ങനെയുള്ള വകുപ്പുകളാണ് ചേര്‍ത്തിരുന്നത്.
English Summary: Conspiracy to endanger investigating officers: Prosecution says there is evidence against Dileep
You may like this video also