Site icon Janayugom Online

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന: ദിലീപിനെതിരെ തെളിവുണ്ടെന്ന് പ്രൊസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തിയതില്‍ തെളിവുണ്ടെന്ന് പ്രൊസിക്യൂഷന്‍. കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രൊസിക്യൂഷന്റെ വെളിപ്പെടുത്തല്‍. ദി​ലീ​പി​നെ​തി​രെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അറിയിച്ചു. കേ​സ് പ​രി​ഗ​ണി​ക്കും മു​ന്‍​പാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ഹ​ർ​ജി ഇ​ന്ന​ത്തെ അ​വ​സാ​ന​കേ​സാ​യി ഹൈ​ക്കോ​ട​തി പരിഗണിക്കും.

ഒ​രാ​ളെ വ​ധി​ക്കു​മെ​ന്ന് വാ​ക്കാ​ൽ‌ പ​റ​ഞ്ഞാ​ൽ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്നാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ‌ പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ച​ത്. അ​ധി​ക തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. അ​ത് എ​ന്താ​ണെ​ന്ന് തു​റ​ന്ന കോ​ട​തി​യി​ൽ‌ പ​റ​യാ​നാ​കി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ഇ​തി​നി​ടെ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നെ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​വു​ന്ന​താ​ണെ​ന്ന് കോ​ട​തി വാ​ക്കാ​ൽ പറഞ്ഞു.

കൃ​ത്യം ന​ട​ന്നി​ല്ലെ​ങ്കി​ലും ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​വു​ന്ന​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​ക​ള്‍ ഉ​ണ്ട്. ഗൂ​ഢാ​ലോ​ച​ന​യും പ്രേ​ര​ണ​യും വ്യ​ത്യ​സ്ത​മാ​ണ്. കൊ​ല്ലു​മെ​ന്ന് വെ​റു​തെ പ​റ​ഞ്ഞാ​ല്‍ പ്രേ​ര​ണ​യാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ വാ​ക്കാ​ല്‍ പ​റ​ഞ്ഞ​ത് മാ​ത്ര​മ​ല്ല തെ​ളി​വു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ വാദിച്ചു.

കൊ​ല​പാ​ത​കം ല​ക്ഷ്യം​വ​ച്ചു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന വ​കു​പ്പ് ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര വ​കു​പ്പു​ക​ളാ​ണ് ദി​ലീ​പി​നും മ​റ്റ് അ​ഞ്ചു പ്ര​തി​ക​ള്‍​ക്കു​മെ​തി​രേ ക്രൈം ​ബ്രാ​ഞ്ച് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ഫ്‌​ഐ​ആ​റി​ൽ ഗൂ​ഢാ​ലോ​ച​ന, കു​റ്റ​കൃ​ത്യ​ത്തി​നു​ള്ള പ്രേ​ര​ണ, വ​ധ​ശി​ക്ഷ വ​രെ കി​ട്ടാ​വു​ന്ന ഒ​രു കു​റ്റ​ത്തി​ന്‍റെ പ​ദ്ധ​തി അ​റി ഞ്ഞി​ട്ടും പു​റ​ത്തു​പ​റ​യാ​തെ മ​റ​ച്ചു​വ​യ്ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ചേ​ര്‍​ത്തി​രു​ന്ന​ത്.

Eng­lish Sum­ma­ry: Con­spir­a­cy to endan­ger inves­ti­gat­ing offi­cers: Pros­e­cu­tion says there is evi­dence against Dileep

You may like this video also

Exit mobile version