Site iconSite icon Janayugom Online

ഗൂഢാലോചന ; ശബരിമല സ്വര്‍ണ്ണപ്പാളികള്‍ എന്തിന് പുറത്തേക്ക് കൊണ്ടു പോയി : കെ ജയകുമാര്‍

ശബരിമല സ്വര്‍ണ്ണത്തട്ടിപ്പില്‍ വ്യക്തമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വര്‍ണ ഉരുപ്പടികള്‍ ഉള്‍പ്പെടെ സുപ്രധാന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി എന്തിന് ശബരിമലയ്ക്ക് പുറത്ത് കൊണ്ടുപോയി എന്ന ചോദ്യം പ്രസക്തമാണെന്നും ജെ ജയകുമാര്‍ വ്യക്തമാക്കുന്നു. ശബരിമല മുന്‍ സ്‌പെഷ്യല്‍ കമ്മീഷന്‍, ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആളാണ് കെ ജയകുമാര്‍.

ശബരിമലയിലെ ഭരണ സംവിധാനത്തില്‍ ഉള്‍പ്പെടെ വലിയ പാളിച്ചകളുണ്ട്. ഇക്കാര്യം തന്റെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയം കൊണ്ട് തിരിച്ചറിഞ്ഞതാണ്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ അത്ഭുതപ്പെടുത്തുന്നില്ല, കാരണം തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡില്‍ നിരവധി ഭരണപരമായ പ്രശ്‌നങ്ങളുണ്ട്. സാങ്കേതിക വല്‍ക്കരണത്തിന്റെ അഭാവം മുതല്‍ ജീവനക്കാരുടെ പരിശീലനം വരെ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന്, സ്വര്‍ണപ്പാളികള്‍ നീക്കാന്‍ ആര് നിര്‍ദേശം നല്‍കിയ എന്ന മറുചോദ്യമാണ് കെ ജയകുമാര്‍ ഉന്നയിക്കുന്നത്. ഒരു വ്യക്തിക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കില്ല. പെട്ടെന്നൊരു തീരുമാനത്തിന്റെ പുറത്തും ഇത് സാധ്യമല്ല. അതിനാല്‍ സ്വര്‍ണപ്പാളി വിഷയത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് വേണം കരുതാന്‍ എന്നും കെ ജയകുമാര്‍ പറയുന്നു.

Exit mobile version