Site icon Janayugom Online

നിരന്തര വധഭീഷണിയില്‍ ഭയന്ന് അതിജീവിത തീകൊളുത്തി ആത്മ ഹ ത്യയ്ക്ക് ശ്രമിച്ചു

raped

നിരന്തര വധഭീഷണിയില്‍ മനംനൊന്ത് അതിജീവിത തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഫറൂദാബാദിലാണ് സംഭവം. കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടിയെ ശിവ് ഓം, അങ്കിത് എന്നിവര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയായത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഇവര്‍ പെണ്‍കുട്ടിയ്ക്കെതിരെ വധഭീഷണിയുമായി രംഗത്ത് വന്നത്.

കേസ് പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇവര്‍ പെണ്‍കുട്ടിയോട് പറഞ്ഞു. നിരന്തര വധഭീഷണിയെത്തുടര്‍ന്ന് നവംബര്‍ ഏഴിനാണ് പെണ്‍കുട്ടി ഡീസല്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ആരോഗ്യനില തൃപ്തികരമാണ്. 

പെണ്‍കുട്ടിയുടെ വിവാഹം മുടക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി പിതാവ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് സൂപ്രണ്ട് അശോക് മീണ പറഞ്ഞു. 

Eng­lish Sum­ma­ry: con­stant death threats, he tried to com­mit sui­cide by set­ting him­self on fire

You may also like this video 

Exit mobile version