മകനെ നിരോധിത ഭീകരസംഘടനയായ ഐഎസ്ഐഎസിൽ ചേരാൻ നിരന്തരം പ്രേരിപ്പിക്കുന്നു എന്ന ബന്ധുക്കളുടെ പരാതിയില്‍ മാതാവിനും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്ത് പൊലീസ്.
രണ്ടാനച്ഛനായ വെമ്പായം സ്വദേശി പത്തനംതിട്ട സ്വദേശിയായ മാതാവിനെ വിവാഹം കഴിച്ച ശേഷം മതം മാറ്റിയിരുന്നു. വിവാഹശേഷം പതിനാറുകാരമായ കുട്ടിയും മാതാവും രണ്ടാനച്ഛനും യുകെയിലേക്ക് പോയി. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐഎസിൽ ചേരാൻ നിരന്തരം പ്രേരിപ്പിക്കുകയും ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ ആഹ്വാനംചെയ്യുന്ന വീഡിയോദൃശ്യങ്ങൾ കാട്ടി കുട്ടിയെ സമ്മതിപ്പിക്കുകയുമായിരുന്നു.
യുകെയിൽ നിന്ന് നാട്ടിലെത്തിയ ഇവർ കുട്ടിയെ ആറ്റിങ്ങൽ പരിധിയിലുള്ള മതപാഠശാലയിൽ ചേർത്തു. എന്നാല്‍ കുട്ടിയുടെ സ്വഭാവത്തിലെ കാര്യമായ മാറ്റങ്ങള്‍ ശ്രദ്ധിച്ച മതപാഠശാലാ അധികൃതർ മാതാവിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെയാണ് ബന്ധുകള്‍ പൊലീസില്‍ വിവരമറിയിച്ചത്. അന്വേഷണത്തിലാണ് കുട്ടിയെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ എൻഐഎയും വിവരശേഖരണം ആരംഭിച്ചു.

