Site icon Janayugom Online

നിര്‍മ്മാണം നിര്‍ത്തിവച്ചു: ഒരു തീർഥാടകന് ഇനി അഞ്ചു ബോട്ടിൽ അരവണ മാത്രം

ശബരിമലയില്‍ തീർഥാടകർക്കുള്ള അരവണ വിതരണം പരിമിതപ്പെടുത്തി. ഇന്ന് മുതൽ ഒരു തീർഥാടകന് ഇനി അ‍ഞ്ച് ബോട്ടിൽ അരവണ മാത്രമേ ലഭിക്കൂ. കണ്ടെയ്നർ ക്ഷാമത്തെ തുടർന്നാണ് നീക്കം. ഇതിനെത്തുടര്‍ന്ന് ഇന്ന് ഉച്ചയോടെ അരവണ നിർമാണം നിർത്തിവച്ചു. 

കരാർ എറ്റെടുത്ത 2 കമ്പനികളിൽ ഒരു കമ്പനി കൃത്യമായി ടിന്നുകൾ എത്തിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മൂന്ന് ലക്ഷം ടിന്നുകൾ എത്തേണ്ടതിൽ, നിലവിൽ എത്തുന്നത് പകുതിയോളം മാത്രമാണ്.
അതേസമയം ഇന്ന് തന്നെ കൂടുതുൽ കണ്ടെയ്നറുകൾ എത്തിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. നിലവിൽ ഒരാൾക്ക് നൽകുന്നത് അ‍ഞ്ച് ബോട്ടില്‍ അരവണ മാത്രമാണ്.

Eng­lish Sum­ma­ry: Con­struc­tion halt­ed: only five boat­loads left for a pilgrim

You may also like this video

Exit mobile version