തൊഴിലുറപ്പ് പദ്ധതി വഴി കാലിത്തൊഴുത്ത്, അസോള ടാങ്ക് എന്നിവയുടെ നിര്‍മ്മാണവും പുൽ കൃഷിയും വ്യാപിപ്പിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. എല്ലാവർഷവും 200 ഹെക്ടർ സ്ഥലത്ത് പുതിയതായി പുൽകൃഷി വ്യാപിപ്പിക്കുകയാണ്. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഫാം ലൈസൻസ് ചട്ടങ്ങൾ പരിഷ്കരിച്ച് 10 പശുക്കളെ വളർത്തുന്നതിന് അനുവാദം നൽകുമെന്നും ഗോസമൃദ്ധി ഇൻഷുറൻസിൽ ഈ വർഷം ആറുകോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. ആഫ്രിക്കൻ പനിയുടെ നഷ്ടപരിഹാര കുടിശ്ശിക ഈ മാസം തന്നെ പൂർണമായി കൊടുത്തു തീർക്കും. ക്ഷീരകർഷകർക്കും കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് ചീര കർഷക ക്ഷേമനിധി വഴി മൂന്നുകോടി വകയിരുത്തിയിട്ടുമുണ്ട്, ജെ ചിഞ്ചുറാണി വിശദീകരിച്ചു.
തിരുവനന്തപുരത്ത് ഡയറി സയൻസ് കോളേജ് കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം വർഷം തന്നെ തുടങ്ങും. മലപ്പുറം മൂർക്കനാട് 132 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച പാൽപ്പൊടി ഫാക്ടറിയുടെ പ്രവർത്തന ഉദ്ഘാടനം ഈ വർഷം നടത്തുമെന്നും മന്ത്രി അറിയിച്ചു.
English Summary: Construction of cattle sheds and grass cultivation under employment guarantee scheme: Minister J Chinchurani
You may also like this video