Site iconSite icon Janayugom Online

താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടത്തിന്‍റെ നിർമാണം ആരംഭിച്ചു; ചെലവ് 13.24 കോടി രൂപ

താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണം ആരംഭിച്ചു. നിലവിലെ ഒപി ബ്ലോക്കിനോടു ചേർന്ന് വിലയ്ക്കു വാങ്ങിയ 81 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർ‌മിക്കുന്നത്. നിലവിലുള്ള വാർ‌ഡ്, ഒപി ബ്ലോക്ക് കെട്ടിടങ്ങൾക്കു പുറമേയാണ് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം പണിയുന്നത്.
13.24 കോടി രൂപ ചെലവഴിച്ചാണു പുതിയ കെട്ടിടം പണിയുന്നത്. 5 നിലകളുടെ അടിത്തറയോടെ നിർമിക്കുന്ന കെട്ടിടത്തിന്റെ 3 നിലകളാണ് ഇപ്പോൾ പണിയുന്നത്. 17,000 ചതുരശ്രയടി വിസ്തീർണം 3 നിലകൾക്കുണ്ടാകും. രോഗികൾക്കുള്ള വാർഡുകൾ, പ്രത്യേകം കിടക്കമുറികൾ, പരിശോധന മുറികൾ, ലാബുകൾ, ഓപ്പറേഷൻ തിയറ്റർ, ലിഫ്റ്റ്, ഇലക്ട്രിക് സബ് സ്റ്റേഷൻ, പമ്പ് റൂം, എക്സ്റേ, സിടി സ്കാൻ, അൾട്രാ സൗണ്ട് സ്കാനിങ്, പാലിയേറ്റീവ് കെയർ, രോഗികൾക്കു വിശ്രമിക്കാനുള്ള മുറി, ഫിസിയോതെറപ്പി, ദന്ത പരിശോധന, ഒപി എന്നിവ പുതിയ കെ‌ട്ടിടത്തിലുണ്ടാകും.

Exit mobile version