Site iconSite icon Janayugom Online

സെന്റ് മേരീസ് പാലം നിർമാണം ഉദ്ഘാടനം ചെയ്തു

ചേർത്തല സെന്റ് മേരീസ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് ‑ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. എ എസ് കനാലിന് കുറുകെ സ്വകാര്യ ബസ്സ്റ്റാൻഡിനു സമീപത്തെ അരനൂറ്റാണ്ട് പഴക്കമുള്ള പാലം പൊളിച്ചു നീക്കി 6.33 കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. 24 മീറ്ററാണ് പുതിയ പാലത്തിന്റെ നീളം. വാഹന സഞ്ചാരത്തിന് 10.50 മീറ്റർ വീതിയുള്ള പാതയും ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും.

10 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ചടങ്ങിൽ കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എം പി മുഖ്യാതിഥിയായിരുന്നു. ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി എസ് അജയകുമാർ, നഗരസഭാംഗങ്ങളായ ലിസി ടോമി, രാജശ്രീ ജ്യോതിഷ്, പൊതുമരാമത്ത് (പാലം വിഭാഗം), സൂപ്രണ്ടിംഗ് എൻജിനീയർ ദീപ്തി ഭാനു, പൊതുമരാമത്ത് (പാലം വിഭാഗം), ദക്ഷിണ മേഖല എക്സിക്യൂട്ടീവ് എൻജിനീയർ കെ ബിനി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version