Site iconSite icon Janayugom Online

ഉ​ത്ത​ര​പ്ര​ദേ​ശി​ല്‍ വ്യാ​ജ​മ​ദ്യ ദുരന്തം; ഒന്‍മ്പത് മരണം

ഉ​ത്ത​ര​പ്ര​ദേ​ശി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. റാ​യ്ബ​റേ​ലിയിലെ പ​ഹാ​ദ്പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സംഭവം. മദ്യം കഴിച്ച 29 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​ല​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ദ്യ​ശാ​ല​യി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങി​ക്ക​ഴി​ച്ച​വ​ർ​ക്കാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. മ​ദ്യ​പി​ച്ച​ ആ​ളു​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ല​രു​ടെ​യും ആ​രോ​ഗ്യ​നി​ല തുര്‍ന്ന് വ​ഷ​ളാ​യി. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും ര​ണ്ട് പേ​ർ മ​രി​ച്ചി​രു​ന്നു. മ​റ്റു​ള്ള​വ​ർ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. മ​ദ്യ​ശാ​ല​യു​ടെ ഉ​ട​മ​സ്ഥ​ന്‍റെ വ​സ​തി​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ നി​ന്നും നി​ര​വ​ധി മ​ദ്യ​കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അതേസമയം ക​ട​യു​ട​മ വ്യാ​ജ​മ​ദ്യ​മാ​ണ് ആ​ളു​ക​ൾ​ക്ക് ന​ൽ​കി​യ​തെ​ന്ന് മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആരോപിച്ചു.

ENGLISH SUMMARY:Consumed illic­it liquor in Rae Bareli
You may also like this video

Exit mobile version