Site iconSite icon Janayugom Online

ഉപഭോക്തൃതർക്ക പരാതികൾ ഇനി ഓൺലൈന്‍

consumerconsumer

സംസ്ഥാനത്ത് ഇനി മുതൽ ഉപഭോക്തൃ തർക്ക പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാം. ഓൺലൈനിലൂടെ ലഭിക്കുന്ന പരാതികൾ ഉടൻ പരിശോധിച്ച് പരാതിക്കാരന് നമ്പർ നൽകുകയും ഓൺലൈനിലൂടെ പരാതി കേൾക്കുന്ന തീയതിയും സമയവും അറിയിക്കുകയും ചെയ്യും. 21 ദിവസത്തിനകം പരാതികളിൽ തീരുമാനമറിയിക്കും.
വാങ്ങുന്ന സാധനത്തിനോ ലഭിച്ച സേവനത്തിനോ നൽകിയ തുക അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത പരാതികൾക്ക് ഫീസ് ഈടാക്കുകയുമില്ല. ദേശീയതലത്തിൽ രൂപീകരിച്ച വെബ്സൈറ്റി(www.edakhil.nic.in) ന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിർവഹിക്കും.
സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

Eng­lish Sum­ma­ry: Con­sumer com­plaints are no longer online

You may like this video also

Exit mobile version