സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ സഹകരണ വിപണികൾ 12 ന് ആരംഭിക്കും. 18 വരെ ഇവ പ്രവർത്തിക്കും. സംസ്ഥാനതല ഉദ്ഘാടനം 11 ന് വൈകിട്ട് ആറിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ എൻ ബാലഗാപാൽ ആദ്യവിൽപ്പനയും ഗതാഗത മന്ത്രി ആന്റണി രാജു റംസാൻ കിറ്റിന്റെ ആദ്യവിൽപ്പനയും നിർവഹിക്കും.
778 വിപണന കേന്ദ്രങ്ങളാകും പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തു പ്രവർത്തിക്കുക. ഇവിടങ്ങളിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്കു ലഭിക്കും. ഇതിനൊപ്പം മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങളും കോസ്‌മെറ്റിക്‌സ് ഹൗസ് ഹോൾഡ് ഉൽപ്പന്നങ്ങളും പൊതുമാർക്കറ്റിനേക്കാൾ 15 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവ് വിൽപ്പന നടത്തുവാൻ ആവശ്യമായ സ്റ്റോക്ക് കൺസ്യൂമർഫെഡ് ശേഖരിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ വിപണന കേന്ദ്രങ്ങളെ തെരഞ്ഞെടുത്ത് ജില്ലാതല ഉദ്ഘാടനങ്ങളും സംഘടിപ്പിക്കും.
സംസ്ഥാനതല ചന്തയിൽ പ്രതിദിനം 200 പേർക്കും ജില്ലാതല ചന്തകളിൽ 100 പേർക്കും മറ്റ് വിപണന കേന്ദ്രങ്ങളിൽ 75 പേർക്കും വീതം വിതരണം നടത്തുന്നതിനാവശ്യമായ സാധനങ്ങൾ ഓരോ വിപണികൾക്കും നൽകും റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾക്ക് സപ്ലൈക്കോയുടെ വിലവിവരപ്പട്ടിക പ്രകാരമാകും വിൽപ്പന നടത്തുക.
English Summary: Consumerfed’s Vishu, Easter and Ramadan Markets from 12: State Level Opening on 11th
You may like this video also