കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശം നൽകി. യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ കെ എസ് അനിൽകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കാൻ സിൻഡിക്കേറ്റിനോട് കോടതി മുൻപ് നിർദേശിച്ചിരുന്നു.
സിൻഡിക്കേറ്റ് തീരുമാനം പുനഃപരിശോധിച്ചെങ്കിലും വൈസ് ചാൻസലർ അത് അംഗീകരിച്ചിരുന്നില്ല. സിൻഡിക്കേറ്റ് തീരുമാനത്തിൽ തുടർനടപടി എടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ആരോപിച്ചാണ് മുൻ രജിസ്ട്രാർ ഹൈക്കോടതിയെ സമീപിച്ചത്. വിസിക്കെതിരെ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

