Site icon Janayugom Online

കോടതി അലക്ഷ്യം; യുട്യൂബര്‍ക്ക് ആറുമാസം തടവ്

Youtuber

കോടതി അലക്ഷ്യ കേസില്‍ യൂട്യൂബറും വിസില്‍ബ്ലോവറുമായ സവുക്കു ശങ്കറിന് ആറുമാസം തടവ്. കോടതിക്കെതിരായ പരാമര്‍ശം നടത്തിയതിനാണ് ശിക്ഷ. ജസ്റ്റിസുമാരായ ജി ആര്‍ സ്വാമിനാഥനും ബി പുഗഴേന്തിയും അംഗങ്ങളായ മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
എല്ലാ കോടതി സംവിധാനങ്ങളും അഴിമതിയുടെ പിടിയിലാണെന്ന പരാമര്‍ശം നടത്തിയതിന് കോടതി ശങ്കറിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. സുപ്രീം കോടതിക്ക് മുന്നില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നത് വരെ അറസ്റ്റ് തടയണമെന്ന ശങ്കറിന്റെ ആവശ്യവും കോടതി തള്ളി.
രണ്ടാമത്തെ തവണയാണ് ശങ്കറിനെതിരെ കോടതി സ്വയമേ കോടതിയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. റെഡ്പിക്സ് ചാനലില്‍ നടത്തിയ അഭിമുഖത്തിലായിരുന്നു ശങ്കറിന്റെ കോടതി വിരുദ്ധ പരാമര്‍ശം. ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെതിരെ ട്വീറ്റ് ഇട്ടതിനാണ് രണ്ടാമതും കോടതിയലക്ഷ്യ കേസെടുത്തത്. 

Eng­lish Sum­ma­ry: con­tempt of court; YouTu­ber jailed for six months

You may like this video also

Exit mobile version