Site iconSite icon Janayugom Online

കാബൂളിൽ തുടർച്ചയായ സ്‌ഫോടനങ്ങൾ; പാക് വ്യോമാക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ തുടർച്ചയായി നടന്ന സ്‌ഫോടനങ്ങളിൽ 30 ഭീകരരെ വധിച്ചതായി റിപ്പോർട്ട്. ഇത് പാകിസ്ഥാൻ സൈന്യത്തിന്റെ വ്യോമാക്രമണമാണ് എന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാത്രി കാബൂൾ നഗരത്തിൽ രണ്ട് ശക്തമായ സ്‌ഫോടനങ്ങൾ നടന്നിരുന്നു. സ്‌ഫോടനങ്ങളെ തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും സൈറണുകൾ മുഴങ്ങി. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് സൈനിക നടപടി ഉണ്ടായെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ഒൻപത് സൈനികരടക്കം 11 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയുള്ള പ്രതികാര നടപടിയാണിതെന്നാണ് അഫ്ഗാനിസ്ഥാന്റെ നിഗമനം.

പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ബലൂച് ലിബറേഷൻ ആർമി നടത്തിയ ഐ ഇ ഡി സ്ഫോടനത്തിൽ ഒരു സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ ഉൾപ്പെടെ ഒൻപത് സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികരണമായാണ് പുതിയ വ്യോമാക്രമണത്തെ കണക്കാക്കുന്നത്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും നഗരം സുരക്ഷിതമാണെന്നും താലിബാൻ വക്താവ് സഹീബുള്ള മുജാഹിദ് തന്റെ ‘എക്സ്’ പേജിലൂടെ അറിയിച്ചു.

Exit mobile version