Site iconSite icon Janayugom Online

തുടര്‍ച്ചയായ പെര്‍മിറ്റ് ലംഘനം: റോബിന്‍ ബസ് പിടിച്ചെടുത്തു

busbus

ഹൈക്കോടതി ഉത്തരവും പെർമിറ്റ് വ്യവസ്ഥകളും ലംഘിച്ച് സർവ്വീസ് നടത്തിയ റോബിൻ ബസ് പത്തനംതിട്ടയിൽ മോട്ടോർവാഹനവകുപ്പ് ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. പുലർച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. വന്‍ സന്നാഹത്തോടെ എത്തിയായിരുന്നു ബസ് പിടിച്ചെടുത്തത്. ഹൈക്കോടതി ഉത്തരവ് മറികടക്കുംവിധം തുടര്‍ച്ചയായി ലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടി. പിടിച്ചെടുത്ത റോബിൻ ബസ് കോടതിക്ക് കൈമാറും. ഇന്ന് പുലർച്ച നടത്തിയ പരിശോധനയിൽ റോബിൻ ബസിന് 7500 രൂപ പിഴയിട്ടു. ഇന്നലെയും 7500 രൂപ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു.

സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തുന്നതിന് സുപ്രീം കോടതിയുടെ അനുകൂലവിധിയുണ്ടെന്ന ബസ് ഉടമസ്ഥന്റെ വാദം വ്യാജമാണെന്നത് വിധിയുടെ പകർപ്പ് കാട്ടി ഇന്നലെ ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. 

ഹൈക്കോടതി ഇടക്കാല ഉത്തരവ് ലംഘിച്ചും പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തിയതിനുപിന്നാലെ റോബിന്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. ബസ് പിടിച്ചെടുത്തതിനുപിന്നാലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. നിയമലംഘനത്തിന് ആഹ്വാനം നൽകിയ വ്‌ളോഗർമാർ ഉൾപ്പടെയുള്ളവർക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.

Eng­lish Sum­ma­ry: Con­tin­ued Per­mit Vio­la­tion: Robin Bus Seized

You may also like this video

YouTube video player
Exit mobile version