Site iconSite icon Janayugom Online

തുടര്‍ച്ചയായ സുരക്ഷാ വീഴ്ചകള്‍: എയര്‍ ഇന്ത്യ സുരക്ഷാ മേധാവിയെ സസ്പെന്‍ഡ് ചെയ്തു

Air IndiaAir India

എയർ ഇന്ത്യയുടെ ഫ്ലൈറ്റ് സുരക്ഷാ മേധാവിയെ ഡയറക്ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. നിരീക്ഷണത്തിലെ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജൂലൈ 25, 26 തീയതികളിൽ ഇന്റേണൽ ഓഡിറ്റ്, അപകട പ്രതിരോധ പ്രവർത്തനങ്ങൾ, ആവശ്യമായ സാങ്കേതിക വിദഗ്ധരുടെ ലഭ്യത തുടങ്ങിയ മേഖലകളിലെ നിരീക്ഷണത്തിലുണ്ടായ വീഴ്ചകൾ ചൂണ്ടികാട്ടിയാണ് നടപടി. 

എയർലൈൻ നടത്തിയ ഇന്റേണൽ ഓഡിറ്റ്/സ്പോട്ട് ചെക് പലതും അശ്രദ്ധമായാണെന്നും നിർദിഷ്ട മാനദണ്ഡങ്ങൾ പ്രകാരമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് പരിശോധിച്ച ഡിജിസിഎ, ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി കൂടി പരിശോധിച്ച ശേഷമാണ് വീഴ്ചകളുടെ പേരിൽ ഫ്ലൈറ്റ് സുരക്ഷാ മേധാവിയെ സസ്പെൻഡ് ചെയ്യുന്നതെന്ന് ഡിജിസിഎ അറിയിച്ചു. 

Eng­lish Sum­ma­ry: Con­tin­ued secu­ri­ty laps­es: Air India sus­pends secu­ri­ty chief

You may also like this video

Exit mobile version