അടുപ്പിച്ച് അടുപ്പിച്ച് മയക്കു മരുന്നു കേസുകളില്‍ മുസ്ലീംലീഗ് നേതാക്കള്‍ ഉല്‍പ്പെടെയുള്ളവര്‍ പ്രതികളാകുന്നത് പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയില്‍ എത്തിക്കുന്നു.യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈര്‍ ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായത് മുസ്ലീലീഗിനേയും, യുഡിഎഫിനും വന്‍ ആശങ്കയിലാണ് എത്തിച്ചിരിക്കുന്നത്.
യൂത്ത് ലീഗ് നേതാവ് സാദിഖലി കൂമ്പാറയെ എം ഡി എം എ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസർകോട്ടെ മറ്റൊരു ലീഗ് നേതാവ് എം കെ മസൂദിനെ 123 കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കർണ്ണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിൽപന സംഘത്തിന്റെ തലവനാണ് മസൂദെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലാവരെല്ലാം ഉന്നത ലീഗ് നേതാക്കളുടെ അടുപ്പക്കാരാണ്.
നേരത്തെ സ്വർണ്ണക്കടത്ത് കേസുകളിലും നിരവധി ലീഗ് പ്രവർത്തകർ പിടിയിലായിരുന്നു. മയക്കുമരുന്ന് കേസിൽ പിടിയിലായ റിയാസുമായി പലതവണ ഇയാൾ ഇടപാട് നടത്തിയിരുന്നതായി ബുജൈർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വൈദ്യപരിശോധന സമയത്താണ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. രാസലഹരിയായ മെത്താംഫെറ്റാമിനാണ് ഉപയോഗിച്ചിരുന്നതെന്നും വിവരമുണ്ട്.

