Site iconSite icon Janayugom Online

നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം; ആറു ട്രെയിനുകള്‍ റദ്ദാക്കി

ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും.

18ന് സര്‍വീസ് തുടങ്ങുന്ന എഗ്മൂര്‍ — ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ ഓട്ടം നിറുത്തും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍ — കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മദ്ധ്യേ യാത്ര റദ്ദാക്കി തൃശൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന ട്രിവാന്‍ഡ്രം സെന്‍ട്രല്‍ — ഗുരുവായൂര്‍ ട്രെയിന്‍ (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ — ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന കാരൈക്കല്‍ — എറണാകുളം ട്രെയിന്‍ (16187) പാലക്കാട് വച്ച് യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം — കാരൈക്കല്‍ ട്രെയിന്‍ (16188) യാത്ര തിരികെ ആരംഭിക്കുന്നത് പാലക്കാട് നിന്നാകും.

18ന് സര്‍വീസ് തുടങ്ങുന്ന മധുരൈ — ഗുരുവായൂര്‍ (16327) ട്രെയിന്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ — മധുരൈ (16328) ട്രെയിന്‍ ആലുവയില്‍ നിന്നാകും യാത്ര ആരംഭിക്കുക. 18ന് യാത്ര തുടങ്ങുന്ന ചെന്നൈ സെന്‍ട്രല്‍ — ആലപ്പുഴ എക്സ്പ്രസ് പാലക്കാട് വരെയേ സര്‍വീസുണ്ടാകൂ. 19ന് സര്‍വീസ് തുടങ്ങുന്ന ആലപ്പുഴ ചെന്നൈ സെന്‍ട്രല്‍ (22640) എക്സ്പ്രസ് പാലക്കാട് നിന്നാകും സര്‍വീസ് ആരംഭിക്കുക.

റദ്ദാക്കിയ മറ്റ് ട്രെയിനുകള്‍

എറണാകുളം — ഷൊര്‍ണൂര്‍ മെമു (66320), 18ന്

ഷൊര്‍ണൂര്‍ — എറണാകുളം മെമു (66319), 19ന്

എറണാകുളം — ഗുരുവായൂര്‍ പാസഞ്ചര്‍ (56318), 18ന്

ഗുരുവായൂര്‍ — എറണാകുളം പാസഞ്ചര്‍ (56313), 19ന്

എറണാകുളം — കോട്ടയം (56005) പാസഞ്ചര്‍, 19ന്

കോട്ടയം — എറണാകുളം പാസഞ്ചര്‍ (56006), 19ന്

നിയന്ത്രണമുള്ള ട്രെയിനുകള്‍

ചെന്നൈ സെന്‍ട്രല്‍ — ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (12623) ട്രെയിനിന് 120 മിനിറ്റ് നിയന്ത്രണം

മംഗള ലക്ഷദ്വീപ് (12618) ട്രെയിനിന് 110 മിനിറ്റ് നിയന്ത്രണം

ബംഗളൂരു സിറ്റി — കന്യാകുമാരി എക്സ്പ്രസ് (16526) ട്രെയിനിന് നൂറു മിനിറ്റ് നിയന്ത്രണം

കേരള സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് (12218) ട്രെയിനിന് 70 മിനിറ്റ് നിയന്ത്രണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Ker­ala New­strains can­celed­Train traf­fic restric­tion­strain traf­fic­ser­vices curtailed
Show Comments
Advertisement

Relat­ed Stories
ഉമ തോമസ് ആശുപത്രിയില്‍ ഡോക്ടറുടെ കൈ പിടിച്ച് നടക്കുന്നു
‘ഇങ്ങനെയൊരു കരുതലുണ്ടല്ലോ…’; ആശുപത്രിയില്‍ ഡോക്ടറുടെ കൈപിടിച്ച് നടന്ന് ഉമ തോമസ്- വി‍ഡിയോ
സമകാലിക മലയാളം ഡെസ്ക്
3 hours ago
ഉമ തോമസിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍
‘നാട് ഒന്നാകെ ഒപ്പമുണ്ടായിരുന്നു’; ഉമാ തോമസിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി
സമകാലിക മലയാളം ഡെസ്ക്
4 hours ago
ബി അശോക് ഐഎഎസ്
ബി അശോകിനെ തദ്ദേശ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ
സമകാലിക മലയാളം ഡെസ്ക്
4 hours ago
2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചക്രവാതച്ചുഴി: ഞായറാഴ്ച ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സമകാലിക മലയാളം ഡെസ്ക്
4 hours ago
Advertisement

Exit mobile version