മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി.
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെ സുധാകരന്റെ ആക്ഷേപം. അയാളെ നിയന്ത്രിക്കാന്‍ ആരുമില്ല എന്നായിരുന്നു സുധാകരന്റെ മറ്റൊരു പരാമര്‍ശം. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ പി സി സി അധ്യക്ഷനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
ചങ്ങലയില്‍ നിന്നും പൊട്ടിയ പട്ടി എങ്ങനെയാണ് അതു പോലെ നടക്കുകയല്ലേ മുഖ്യമന്ത്രി. അയാളെ നിയന്ത്രിക്കാനും പറഞ്ഞു മനസ്സിലാക്കാനും ആരുമില്ല. തേരാ പാരാ നടക്കുകയാണ്, എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപം. ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെ പി സി സി അധ്യക്ഷനില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്.
ഇതിന് മുമ്പും കെ സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ‘പിണറായി വിജയന്‍ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന് പറഞ്ഞാണ് പ്രസംഗത്തിനിടെ കെ സുധാകരന്‍ മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞത്. ‘ചെത്തുകാരന്റെ കുടുംബത്തില്‍നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടില്‍ നിന്നുയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍. നിങ്ങള്‍ക്ക് അഭിമാനമാണോ അത്. എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുര്‍വിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെയായിരുന്നു സുധാകരന്റെ അധിക്ഷേപം.
English summary; Controversial remarks against CM; Police have registered a case against K Sudhakaran
You may also like this video;