Site iconSite icon Janayugom Online

ഏകീകൃത കുർബാന തർക്കം; വീണ്ടും വാക്കേറ്റം

ഏകീകൃത കുർബാന തർക്കത്തിൽ എറണാകുളം താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിലെ വിശ്വാസികൾ തമ്മില്‍ വാക്കേറ്റം. ഏകീകൃത രീതിയിൽ കുർബാന ചൊല്ലണമെന്ന് നാലോളം പേർ നിലപാട് സ്വീകരിച്ചു. രാവിലെ 6.30ന് തുടങ്ങേണ്ട കുർബാന ഇതോടെ തർക്കത്തിൻ്റെ ഭാഗമായി അലങ്കോലമായി. തുടർന്ന് വാക്കേറ്റത്തിലും വിശ്വാസികൾ തമ്മിൽ കയ്യേറ്റത്തിലേക്കും കടക്കുകയായിരുന്നു.

എന്നാൽ പഴയ രീതിയിൽ കുർബാന മതിയെന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്. ഇതോടെ പള്ളിയിൽ നേരിയ സംഘർഷം ഉണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഒടുവിൽ ഭൂരിപക്ഷം വിശ്വാസികളുടെ അഭിപ്രായ പ്രകാരം, പഴയ രീതിയിൽ ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കുര്‍ബാന തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസില്‍ നേരിട്ടെത്തി പലതലങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതേതുടർന്ന് സഭാ നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്ക്കോ പുത്തൂര്‍ പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്രിസ്തുമസ് ദിനം മുതല്‍ സഭയ്ക്കു കീഴിലെ മുഴുവന്‍ പള്ളികളിലും സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം എന്നായിരുന്നു നിർദ്ദേശം.

Eng­lish Summary;Controversy of the Uni­fied Eucharist; Argu­ment again
You may also like this video

Exit mobile version