കള്ളുഷാപ്പിലെ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കള്ളുകുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ അത്താണി സ്വദേശിയായ ദേവനെയാണ്(21) വടക്കാഞ്ചേരി പോലീസാണ് പിടികൂടിയത്. ചോറ്റുപാറ സ്വദേശി അക്ഷയ്(22) ആണ് ആക്രമണത്തിന് ഇരയായത്.
ദേവന്റെ പിറന്നാൾ ആഘോഷിക്കുന്നതിനായി അക്ഷയിനെയും മറ്റ് സുഹൃത്തുക്കളെയും കള്ളുഷാപ്പിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.ബില്ല് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ദേവനും അക്ഷയും തമ്മിൽ തർക്കമുണ്ടാവുകയും, ദേവൻ കള്ളുകുപ്പികൊണ്ട് അക്ഷയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. കുപ്പികൊണ്ട് അടിച്ച ശേഷം ചെറിയ കത്തി ഉപയോഗിച്ച് അക്ഷയിനെ കുത്താനും ദേവൻ ശ്രമിച്ചെങ്കിലും, കൂടെയുണ്ടായിരുന്നവർ ചേർന്ന് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ദേവനെ റിമാൻഡ് ചെയ്തു.

