Site iconSite icon Janayugom Online

പ്രണയത്തെ ചൊല്ലി തർക്കം; പ്ലസ്ടു വിദ്യാർത്ഥികൾ പെൺകുട്ടിയുടെ വീട് ആക്രമിച്ചു

പ്രണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥികൾ പെൺകുട്ടിയുടെ വീട് ആക്രമിച്ചു. അക്രമത്തിൽ പെൺകുട്ടിയുടെ അയൽവാസിക്ക് കുത്തേറ്റു. കോട്ടയം കടുത്തുരുത്തി മങ്ങാട്ടിലാണ് സംഭവം.

ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് തർക്കം തുടങ്ങിയത്. തർക്കത്തിനൊടുവിൽ കാപ്പുന്തല സ്വദേശിയായ പെൺകുട്ടിയും ചങ്ങനാശ്ശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആൺസുഹൃത്തുക്കളുമാണ് മങ്ങാട്ടിൽ ചോദിക്കാനെത്തിയത്.

കാറിൽ മാരകായുധങ്ങളുമായാണ്‌ ഇവർ എത്തിയത്‌. ബഹളം കേട്ട് വിവരം തിരക്കാൻ എത്തിയപ്പോഴാണ്‌ അശോകനെ നാലംഗസംഘത്തിൽപ്പെട്ടവർ കുത്തിയത്. സംഭവത്തിൽ കുറിച്ചി സ്വദേശികളായ ജിബിൻ സുബീഷ് കൃഷ്ണകുമാർ എന്നിവരെ പൊലീസ് പിടികൂടി. പ്രതികൾ വന്ന കാറും കസ്റ്റഡിയിെലടുത്തു.
eng­lish summary;Controversy over love Plus two stu­dents attacked the girl’s house
you may also like this video;

Exit mobile version