കോഴിക്കോട് പുതുപ്പാടിയില്‍ 100 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. താമരശ്ശേരി സ്വദേശി രമേശനിനാണ് കുത്തേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ബന്ധുവും മരുമകനും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് അദ്ദേഹം പൊലീസിനോട് വെളുപ്പെടുത്തി. കൂലി സംബന്ധമായ നൂറു രൂപയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും അറിയിച്ചു.

