കല്യാണ വീട്ടില്‍ പത്തംഗ സംഘം നടത്തിയ ബോംബേറില്‍ യുവാവ് മരിച്ചു. കണ്ണൂരിലാണ് സംഭവം. ഏച്ചുര്‍ സ്വദേശി ജിഷ്ണു(26)ആണ് കൊല്ലപ്പെട്ടത്. സംഭവസമയം വരനും വധുവും വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടടയില്‍ കല്യാണ വീട്ടില്‍ പാട്ടുവെച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിനുപിന്നാലെ വാനിലെത്തിയ പത്തംഗ സംഘം വീടിന് നേരെ ബോംബെറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
English Summary: Controversy over song: Young man k‑illed, several injured in bomb blast at wedding house in Kannur
You may like this video also