Site iconSite icon Janayugom Online

വിവാഹ വീട്ടില്‍ തന്തൂരി റൊട്ടിയെച്ചൊല്ലി സംഘര്‍ഷം; രണ്ട് മരണം

വിവാഹ വീട്ടിൽ തന്തൂരി റൊട്ടിയെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് മരണം. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം. തന്തൂരി റൊട്ടി ആർക്ക് ആദ്യം വിളമ്പണം എന്നതിനെച്ചൊല്ലി യുവാക്കളും കൗമാരക്കാരും അടങ്ങിയ സംഘം തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വാക്കുതർക്കം തമ്മിൽ‌ത്തല്ലായി മാറുകയും പരസ്പരം വടികളുമായി ഏറ്റുമുട്ടുകയുമായിരുന്നു. പതിനേഴും പതിനെട്ടും വയസുള്ള രണ്ടുപേരാണ് മരിച്ചത്. ആക്രമകാരികൾ യുവാക്കളുടം ബൈക്കുകൾ തകർക്കുകയും ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തു. ദൃക്സാക്ഷികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഗുരുതരമായ പരിക്കുളോടെ ഇരുവരെയും ആദ്യം അമേഠി ജില്ലാ ആശുപത്രിയിലും പിന്നീട് റായ്ബറേലിയിലെ എയിംസിലും പിന്നീട് ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനേഴുകാരൻ യാത്രാമധ്യേ തന്നെ മരിച്ചിരുന്നു.

Exit mobile version