Site iconSite icon Janayugom Online

മതപരിവര്‍ത്തനം: 40 ക്രിസ്ത്യന്‍ പള്ളികള്‍ക്ക് പൊലീസിന്റെ നോട്ടീസ്

മതപരിവർത്തന പ്രവർത്തനങ്ങള്‍ നടക്കുന്നുവെന്നും വിശദാംശങ്ങൾ നല്‍കണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇൻഡോറിലെ 40 ക്രിസ്ത്യന്‍ പള്ളി ഭാരവാഹികൾക്ക് പൊലീസിന്റെ നോട്ടീസ്. ഇൻഡോറിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് കഴിഞ്ഞയാഴ്ച നോട്ടീസ് നൽകിയത്. എന്നാൽ എസ്എച്ച്ഒമാർ നോട്ടീസ് ക്രിസ്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്ക് അബദ്ധവശാൽ അയച്ചതാണെന്നും ഇവ പിന്‍വലിച്ചതായും ഇൻഡോർ പൊലീസ് കമ്മിഷണർ പറഞ്ഞു. അതേസമയം പൊലീസിന്റെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതിയെ സമീപിക്കുമെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഭാരവാഹി സുരേഷ് കാൾട്ടൺ പറഞ്ഞു.

eng­lish sum­ma­ry; Con­ver­sion: Police notices to 40 Chris­t­ian churches

you may also like this video;

Exit mobile version