പാചക വാതക- ഇന്ധന വില വര്‍ധനവ് ഉന്നയിച്ച് പാര്‍ലമെന്റിന്റെ ഇരു സഭയിലും കോണ്‍ഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കെ മുരളീധരന്‍ ലോക്‌സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ടപ്പോള്‍ ശക്തി സിംഗ് ഗോഹി രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. അതേസമയം വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തളളിയിരുന്നു.
നാലര മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇന്ധന വിലവര്‍ധനയ്ക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച പാര്‍ലമെന്റ് പ്രക്ഷുബ്ധമായിരുന്നു. ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപോയി.
English summary; cooking gas and fuel price hike raised by opposition in Parliament
You may also like this video;