Site icon Janayugom Online

കുനൂര്‍ ഹെലികോപ്ടര്‍ അപകടം: കാരണം യന്ത്രത്തകരാറല്ലെന്ന് വ്യോമസേന

coonnor

കുനൂരിലുണ്ടായ സൈനിക ഹെലികോപ്ടടര്‍ അപകടത്തിന്റെ കാരണം അ​ട്ടി​മ​റി​യോ യ​ന്ത്ര​ത്ത​ക​രാ​റോ അ​ല്ലെ​ന്ന് വ്യോ​മ​സേ​ന. കാ​ലാ​വ​സ്ഥ​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ മാ​റ്റ​മാ​ണ് അ​പ​ക​ട​കാ​ര​ണം. സം​ഭ​വ​ത്തി​ൽ അ​ശ്ര​ദ്ധ​യി​ല്ലെ​ന്നു​മു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ്യോ​മ​സേ​ന പു​റ​ത്തു​വി​ട്ടു. മൂ​ന്നു സേ​ന​ക​ളു​ടെ​യും സം​യു​ക്ത സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​രു​ന്നു. എ​യ​ർ​മാ​ർ​ഷ​ൽ മാ​ന​വേ​ന്ദ്ര സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​യു​ക്ത സേ​നാ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ആ​ർ​മി​യി​ലും നേ​വി​യി​ലും​നി​ന്നു​ള്ള ബ്രി​ഗേ​ഡി​യ​ർ റാ​ങ്കി​ലു​ള്ള ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​കൂ​ടി​യാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്തി തെ​ളി​വു ശേ​ഖ​രി​ച്ചും ഫ്ളൈ​റ്റ് ഡേ​റ്റാ റി​ക്കാ​ർ​ഡ​റും കോ​ക്പി​റ്റ് വോ​യി​സ് റി​ക്കാ​ർ​ഡ​റും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​മാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. ഡി​സം​ബ​ർ എ​ട്ടി​നാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അപകടത്തില്‍ സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തും പ​ത്നി​യും ഉ​ൾ​പ്പെ​ടെ 14 പേ​ർ മ​രി​ച്ചിരുന്നു. ത​മി​ഴ്നാ​ട്ടി​ൽ ഊ​ട്ടി​ക്കു സ​മീ​പം കൂ​നൂ​രി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീണത്.

Eng­lish sum­ma­ry; Coonoor heli­copter crash: Air Force blames mechan­i­cal failure

you may also like this video;

Exit mobile version