Site iconSite icon Janayugom Online

കൂനൂർ ഹെലികോപ്റ്റർ അപകടം; ഹെലികോപ്റ്ററിന്റെ യന്ത്ര ഭാഗങ്ങൾ നീക്കും

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ തകർന്ന ഹെലികോപ്റ്ററിന്റെ യന്ത്ര ഭാഗങ്ങൾ നീക്കും. വെല്ലിംഗ്ടൺ ആർമി കന്റോൺമെന്റിലേക്കാണ് യന്ത്ര ഭാഗങ്ങൾ കൊണ്ടു പോകുക.പ്രദേശത്ത് ശാസ്ത്രീയ പരിശോധന ഇന്നും തുടരും.എയർ മാർഷൽ മാനവേന്ദ്ര സിംഗും സംഘവും ഒമ്പത് മണിയോടെ പരിശോധനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ട്. 

ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിന്നും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
Eng­lish summary;Coonoor heli­copter crash followup
you may also like this video;

Exit mobile version