Site iconSite icon Janayugom Online

ഹരിയാനയില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ബിയറും, വൈനും നല്‍കുന്ന റസ്റ്റോറന്‍റുകളും, ക്യാന്‍റീനുകളും തുറക്കാം

ഹരിയാനയില്‍ മാറ്റം വരുത്തിയ മദ്യനയത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഉടന്‍ തന്നെ ബിയറും,വൈനും ഉള്‍പ്പെടെയുള്ള കുറ‍ഞ്ഞ ആല്‍ക്കഹോള്‍ അടങ്ങിയ ലഹരി പാനീയങ്ങള്‍ നല്‍കുന്ന റെസ്റ്റോറന്‍റുകളും,ക്യാന്‍റീനുകളും തുറക്കാം.

എന്നാല്‍ ഇക്കാര്യത്തില്‍ ചില നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളു.രു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 5000 ജീവനക്കാരുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ മദ്യം വിളമ്പാനുള്ള ലൈസന്‍സ് ലഭിക്കുകയുള്ളൂ. ഏറ്റവും കുറഞ്ഞത് 2000 ചതുരശ്ര അടി സ്ഥലമുള്ള ക്യാന്റീന്‍ സൗകര്യവും ഈ സ്ഥാപനത്തിന് വേണം. ഈ സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ലഹരി പാനീയങ്ങള്‍ മാത്രം വില്‍ക്കാനുള്ള അനുവാദം ലഭിക്കുകയുള്ളൂ.

കൂടാതെ,ഐടി പാര്‍ക്കുകളിലും ഓഫീസുകളുള്ള ബിസിനസ്സുകള്‍ക്ക് ഈ നിയമം ബാധകമല്ല. ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് ഡിപ്പാര്‍ട്ട്മെന്റ് ആണ് ഈ സ്ഥലങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. ജൂണ്‍ 12 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.

Eng­lish Summary:
Cor­po­rate bod­ies can open restau­rants and can­teens serv­ing beer, wine in Haryana

You may also like this video: 

Exit mobile version