Site icon Janayugom Online

യുഎഇയില്‍ ബിസിനസുകള്‍ക്ക് കോര്‍പറേഷന്‍ നികുതി

ബിസിനസുകള്‍ക്ക് കോര്‍പറേഷന്‍ നികുതി സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ. 2023 ജൂണില്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം മുതലായിരിക്കും ഒമ്പത് ശതമാനം കോര്‍പറേഷന്‍ നികുതി ചുമത്തുക. 3,75,000 ദിര്‍ഹത്തിന് മുകളില്‍ ലാഭമുള്ള ബിസിനസുകള്‍ക്കായിരിക്കും നികുതി ബാധകമാവുക. 

വിദേശ ബാങ്കുകളുടെ യുഎഇയിലെ ശാഖകള്‍ക്ക് മേല്‍ 20 ശതമാനം നികുതി ഈടാക്കാനും തീരുമാനമായിട്ടുണ്ട്. യുഎഇയിലും നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ആറ് ജിസിസി രാജ്യങ്ങളിലും കോര്‍പറേഷന്‍ നികുതി നിലവില്‍ വരും. ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോര്‍പറേഷന്‍ നികുതി ഈടാക്കുന്ന രാജ്യം സൗദി അറേബ്യയാണ്. 20 ശതമാനം നികുതിയാണ് സൗദി ഈടാക്കുന്നത്. ഒമാനിലും കുവൈത്തിലും ഇത് 15 ശതമാനവും ഖത്തറില്‍ 10 ശതമാനം കോര്‍പറേറ്റ് നികുതിയുമാണ് ചുമത്തുന്നത്.

ENGLISH SUMMARY:Corporation tax for busi­ness­es in the UAE
You may also like this video

Exit mobile version