Site iconSite icon Janayugom Online

കൊറഗേറ്റഡ് ബോക്‌സ് നിർമ്മാതാക്കൾ കരിദിനം ആചരിക്കും

അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയുമായി ബന്ധപ്പെട്ട് കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍-കെസിബിഎംഎ 16ന് കടകളടച്ച് കരിദിനാചരണം നടത്തും. അസംസ്‌കൃത വസ്തുക്കളായ ഡ്യൂപ്ലക്‌സ് ബോര്‍ഡിന്റെയും ക്രാഫ്റ്റ് പേപ്പറിന്റെയും വിലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 35 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായത്.

ഈ സാഹചര്യത്തില്‍ പാക്കിംഗ് ബോക്‌സുകളുടെ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഇക്കാര്യം ജനസമക്ഷമെത്തിക്കുക കൂടി ദിനാചരണത്തിന്റെ ലക്ഷ്യമാണ്.

പേപ്പര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന വേസ്റ്റ് പേപ്പറിന്റെ ലഭ്യതക്കുറവും വ്യവസായത്തെ ദോഷകരമായി ബാധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ പേപ്പറിനു ഡിമാന്‍ഡ് കൂടിയതും ആഭ്യന്തര വിപണിയില്‍ വേസ്റ്റ്‌പേപ്പര്‍ സംഭരണം കാര്യക്ഷമമല്ലാത്തതും പ്രശ്‌നമുണ്ടാക്കി.

ഇന്ത്യയിലുല്പാദിപ്പിക്കുന്ന പേപ്പറിന്റെ 30 ശതമാനം മാത്രമാണ് റീസൈക്ലിംഗിനായി മടങ്ങിയെത്തുന്നതെന്നും ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സേവ്യര്‍ ജോസ്, ട്രഷറര്‍ ബിജോയ് സിറിയക്, കോ-ഓര്‍ഡിനേറ്റര്‍ ജി. രാജീവ്, സത്യന്‍ മലയത്ത് എന്നിവര്‍ പങ്കെടുത്തു.

Eng­lish summary;corrugated box pro­duc­tion cel­e­brate black day

You may also like this video;

Exit mobile version