Site iconSite icon Janayugom Online

യുഎസിലെ അഴിമതി ആരോപണം; അഡാനി ഗ്രുപ്പുമായുള്ള വൈദ്യതി കരാർ ശ്രീലങ്ക റദ്ദാക്കി

യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും യുഎസ് നികുതിവകുപ്പും ഉന്നയിച്ച കൈക്കൂലി ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അഡാനി ഗ്രൂപ്പുമായുള്ള വൈദ്യുതി വാങ്ങൽ കരാർ ശ്രീലങ്ക റദ്ദാക്കി. എന്നാൽ ഈ വാർത്ത തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അഡാനി ഗ്രൂപ്പ് പറഞ്ഞു.ഗൗതം അഡാനിക്കെതിരെ കഴിഞ്ഞ വർഷം യുഎസിൽ കൈക്കൂലി ആരോപണം നേരിട്ടതിനെ തുടർന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പദ്ധതികളെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വാങ്ങൽ കരാർ ശ്രീലങ്ക റദ്ദാക്കിയതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പദ്ധതി പൂർണ്ണമായിട്ടും റദ്ദാക്കിയിട്ടില്ല. പദ്ധതിയെ കുറിച്ച് പഠിക്കാൻ ശ്രീലങ്കൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയെന്നും റിപ്പോർട്ടുകൾ പറയുന്നു . 20 വർഷത്തെ കരാർ അടിസ്ഥാനത്തിൽ, 484 മെഗാവാട്ട് വൈദ്യുതി ഉല്പാദനശേഷിയുള്ള കാറ്റാടിപ്പാടം പദ്ധതിയാണ് വടക്കൻ ശ്രീലങ്കയിലെ മാന്നാർ, പൂനെരിൻ മേഖലകളിലായി അഡാനി ഗ്രൂപ്പിന് കീഴിലെ അഡാനി ഗ്രീൻ എനർജി സ്ഥാപിക്കുന്നത്. ഏകദേശം 3,800 കോടി രൂപയാണ് നിക്ഷേപം. ശ്രീലങ്കയ്ക്ക് കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയാണിത്. കിലോവാട്ടിന് വെറും 0.0826 ഡോളർ മാത്രമാണ് നിരക്ക്.

Exit mobile version