Site iconSite icon Janayugom Online

അഴിമതിയും കൈക്കൂലിയും: ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍

ias officerias officer

അഴിമതിക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി.ഡൽഹിയിലെ ഹരിയാന ഭവനിൽ റസിഡന്റ് കമ്മീഷണറായി നിയമിക്കപ്പെട്ട ധർമ്മേന്ദർ സിങ് ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘവും ഫരീദാബാദ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ പിടികൂടാനായത്. 

ഒരു ടെൻഡറിന്റെ തുക 55 കോടി രൂപയിൽ നിന്ന് 87 കോടി രൂപയായി വര്‍ധിപ്പിച്ചു, സോനിപത്ത് മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണറായിരിക്കെ കരാറുകാരനിൽ നിന്ന് 1.11 കോടി രൂപ കൈക്കൂലി കൈപ്പറ്റി തുടങ്ങിയ കേസുകളിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

പങ്കജ് ഗാർഗ്, ആർ ബി ശർമ്മ, ജെ കെ ഭാട്ടിയ എന്നിവർ ചേർന്ന് തന്നിൽ നിന്ന് 1.11 കോടി രൂപ കൈക്കൂലി കൈപ്പറ്റിയതായി ന്യൂഡൽഹിയിലെ രഞ്ജിത് നഗർ സ്വദേശി ലളിത് മിത്തൽ നൽകിയ പരാതിയിൽ ഫരീദാബാദിലെ കോട്വാലി പൊലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ വർഷം കേസെടുത്തിരുന്നു. 

കൈക്കൂലി തുക ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ വിതരണം ചെയ്തതായി മിത്തലിനോട് ചിലര്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. പിന്നീട് സർക്കാർ കരാറൊന്നും ലഭിക്കാത്തതിനെ തുടർന്ന് മിത്തൽ പൊലീസിനെ സമീപിക്കുകയായിരുന്നു.

മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണറായിരിക്കെ ഐഎഎസ് ഉദ്യോഗസ്ഥൻ സിങ് സോനിപത്തിലെ കെട്ടിട നിർമാണത്തിൽ ക്രമക്കേട് നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ധർമേന്ദർ സിങ്ങിനെ ചൊവ്വാഴ്ച സിറ്റി കോടതിയിൽ ഹാജരാക്കുമെന്ന് ഫരീദാബാദ് പൊലീസ് വക്താവ് സുബേ സിങ് പറഞ്ഞു.

Eng­lish Sum­ma­ry: Cor­rup­tion and bribery: IAS offi­cer arrested

You may also like this video

Exit mobile version