മ്യാൻമർ ജനകീയ നേതാവ് ഓങ് സാൻ സൂചിക്കെതിരെ 11ാമത്തെ അഴിമതിക്കേസ് കൂടി ചുമത്താനൊരുങ്ങി സൈനിക ഭരണകൂടം. കൈക്കൂലി വാങ്ങിയത് മറച്ചുവച്ചുവെന്നാരോപിച്ചാണ് പുതിയ കേസ്. 15 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൂചിക്കെതിരായ കേസുകൾ അടിസ്ഥാനമില്ലാത്തതാണെന്ന് അവരുടെ അനുയായികളും മനുഷ്യാവകാശ സംഘങ്ങളും വ്യക്തമാക്കിയിരുന്നു.
2023ൽ മ്യാന്‍മറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിന്ന് സൂചിയെ വിലക്കുകയാണ് സെെന്യത്തിന്റെ ലക്ഷ്യം. ലൈസൻസില്ലാതെ വാക്കിടോക്കി കൈവശം വച്ചതിനും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും ആറുവർഷം തടവുശിക്ഷ അനുഭവിക്കുകയാണ് സൂചി. ഔദ്യോഗിക രഹസ്യ നിയമങ്ങൾ ലംഘിച്ച കുറ്റത്തിന് വിചാരണ നേരിടുന്നുമുണ്ട്.
കുറ്റം തെളിഞ്ഞാൽ 14 വർഷം വരെ തടവുശിക്ഷ ലഭിക്കാം. രക്തസമ്മർദ്ദം താഴ്ന്ന് കടുത്ത ക്ഷീണമുള്ളതിനാൽ 76കാരിയായ സൂചിക്കെതിരെ ചുമത്തിയ കേസിന്റെ വിചാരണ വ്യാഴാഴ്ച മാറ്റിയിരുന്നു. അവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിടുന്നില്ല. എന്നാൽ വെള്ളിയാഴ്ച അഞ്ച് അഴിമതിക്കേസുകളിൽ വിചാരണ പുനരാരംഭിച്ചിട്ടുണ്ട്.
english summary; Corruption case again against the Aung San Suu Kyi
you may also like this video;